gvr-railway-station-bike
ബൈക്കുകൾ പൂട്ടിവയ്ക്കാനായി പൊലീസ് എടുത്തുകൊണ്ടു വരുന്നു.

ഗുരുവായൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് പൊലീസ് സുരക്ഷിതമായി ലോക്ക് ചെയ്ത് മാറ്റിവച്ചു. സ്റ്റേഷനിൽ ബൈക്ക് വച്ച് യാത്രപോയി ലോക്ക് ഡൗൺ മൂലം മടങ്ങിയെത്താൻ കഴിയാതായവരുടെ ബൈക്കുകളാണ് പൊലീസ് ചങ്ങലയിട്ട് പൂട്ടിയത്. സ്റ്റേഷൻ പരിസരത്ത് പലയിടത്തായി വച്ചിരുന്ന ബൈക്കുകൾ പൊലീസ് പൊക്കിയെടുത്ത് ഒരിടത്ത് കൊണ്ടുവച്ചാണ് പൂട്ടിയത്.

26 ബൈക്കുകൾ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. നേരത്തെ തന്നെ ഇത് പൂട്ടിവയ്ക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കടകൾ തുറന്ന് ചങ്ങല കിട്ടാത്തത് തടസമായി. ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ലഭിച്ച ചങ്ങല ഉപയോഗിച്ചാണ് പൂട്ടിയത്. പൂട്ടിവച്ച ബൈക്കുകൾ പൊക്കിയെടുത്ത് കൊണ്ടുവരുന്നത് ശ്രമകരമായ ജോലിയായിരുന്നു. ബൈക്കുകൾ മോഷണം പോകാതിരിക്കാനാണ് ഒരിടത്തുവച്ച് ചങ്ങലയിട്ട് പൂട്ടിയത്.