പാവറട്ടി: മുല്ലശ്ശേരി ഗ്രാമ ജ്യോതി ചാരിറ്റബിൾ സെസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂല്ലശ്ശേരി പഞ്ചായത്തിലെ നിർദ്ധനരായ 150 കുടുംബങ്ങൾക്ക് പലചരക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ സബിത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ. മഞ്ജുനാഥ്, കെ.എം. അരുൺ, വിബിഷ് താണവീഥി, ശ്രീദേവി സജീഷ്, ഷാജു ഉള്ളാടത്തിൽ, സുബിൻ പെരുവല്ലൂർ, സുരേഷ് അരങ്ങത്ത് എന്നിവർ വിവിധ സ്ഥലങ്ങളിലെ വിതരണത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മുല്ലശ്ശേരി ഹെൽത്ത് സെന്റർ, പാവറട്ടി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് 500 മാസ്‌ക് സൗജന്യമായി നിർമ്മിച്ചു നൽകുകയും ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ 40 ഓളം അന്യസംസ്ഥന തെഴിലാളി ഉൾപ്പെടെ ഉള്ളവർക്ക് പെതി ചോറ് നൽകുകയും ചെയ്തു വരുന്നു.