തൃശൂർ: വിശ്വാസികളില്ലാതെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അഞ്ചു പേരിൽ കൂടുതൽ പേർ പാടില്ലെന്ന കർശന നിർദ്ദേശം പാലിച്ചായിരുന്നു ചടങ്ങുകൾ. ലൂർദ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളിലും വികാരിമാരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു. വിശ്വാസികൾ വീടുകളിൽ പ്രാർത്ഥന നടത്തി. നിയന്ത്രണത്തിന്റെ ഭാഗമായി ആശീർവദിച്ച കുരുത്തോല വിതരണം ഉണ്ടായില്ല..