തൃശൂർ: മകളുടെ പിറന്നാളിന് കേക്ക് വാങ്ങാനിറങ്ങിയ അച്ഛൻ്റെ അനുഭവം പറയുന്ന പൊലീസിൻ്റെ ഹ്രസ്വചിത്രം 'ലോക്ക് ഡൗൺ വൈറലായി. കേരള പൊലീസ് അക്കാഡമിയിലെ സിവിൽ പൊലീസ് ഓഫീസർ ഐ.ബി ഷൈൻ കഥയും, തിരക്കഥയുമെഴുതി സാന്റോ തട്ടിൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിൻ്റെ എഡിറ്റിംഗ് മനുമോഹനാണ്. കേക്ക് വാങ്ങാനിറങ്ങി റോഡിൽ വെച്ച് പൊലീസിന് മുന്നിൽപെട്ടത് മറക്കാനാവാത്ത പിറന്നാളിലേക്കാണ് വഴിവെച്ചത്. കേരള പൊലീസ് അക്കാഡമി ഡിജിറ്റൽ നോളേജ് മാനേജ്മെന്റാണ് ചിത്രം പുറത്തിറക്കിയത്.