എരുമപ്പെട്ടി: ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് പോസിറ്റീവ് എനർജി നൽകി ഫാ. ഡേവീസ് ചിറമ്മൽ. ആശ്വാസങ്ങളും, സ്വതസിദ്ധമായ ശൈലിയിൽ വിലപ്പെട്ട നിർദ്ദേശങ്ങളും നൽകി ഫാ. ഡേവീസ് ചിറമ്മേൽ അനൗൺസ്‌മെന്റുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഫാദർ ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് നിർദ്ദേശങ്ങൾ നൽകി വരുന്നു. കൂടാതെ കടങ്ങോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിൽ ദിവസേന രാവിലെ ഒമ്പത് മുതൽ പത്ത് വരെ സഹായങ്ങൾ ചെയ്തും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കൾ നൽകിയും ചിറമ്മലച്ചൻ ലോക്ക് ഡൗൺ കാലത്ത് സന്നദ്ധ സഹായ പ്രവർത്തനങ്ങളിൽ സജീവമാണ്. ചിറമ്മൽ അച്ഛന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്തിനും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകി വരുന്നതെന്ന് കടങ്ങോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ അഭിപ്രായപ്പെട്ടു.