നെന്മണിക്കര: കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് കാലത്തും സായാഹ്ന ഒ.പി ഇല്ല. മുഖ്യമന്ത്രി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ഡോക്ടർ മാത്രമുള്ള സാധാരണ ഹെൽത്ത് സെന്ററുകളിൽ പോലും വൈകീട്ട് ആറ് വരെ പ്രവർത്തിക്കുകയും സായാഹ്ന ഒ.പി പ്രവർത്തിക്കേണ്ടതാണെന്നുമാണ്. സായാഹ്ന ഒ.പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്
എന്നാൽ നെന്മണിക്കരയിൽ കൊവിഡ് കാലത്തുപോലും സായാഹ്ന ഒ.പി നടക്കുന്നില്ല. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയും രണ്ട് ഡോക്ടർമാർ ഉണ്ടായിട്ടും ഉച്ചവരെ മാത്രമാണ് പരിശോധ നടക്കുന്നുള്ളൂ. അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്ഥാപനം നവീകരിച്ചത്. സായാഹ്ന ഒ.പി ഇല്ലാത്തത് നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ ജനങ്ങൾക്ക് ദുരിതമാകുന്നു. പ്രാദേശിക ഭരണകൂടം ഇടപെടണമെന്ന് ന്മെണിക്കര കുടുംബാരോഗ്യ കേന്ദത്തിൽ അടിയന്തരമായി സായാഹ്ന ഒ.പി ആരംഭിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് ആവശ്യപെട്ടു.