കയ്പമംഗലം: ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കയ്പമംഗലം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷ്യധാന്യം നൽകി. ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീശൻ തെക്കിനിയേടത്ത്, കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് അശോകൻ പാണാട്ട്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ജി ശ്രീവത്സൻ, ജനറൽ സെക്രട്ടറി കെ.ബി ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷിന് ഭക്ഷ്യധാന്യം കൈമാറിയത്.