കയ്പമംഗലം: കൊവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 ലക്ഷം രൂപ നൽകി പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള തുകയും പ്രസിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം, ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസ്, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അടക്കം 11 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ബാങ്ക് ഹെഡാഫീസിൽ നടന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് ബാങ്ക് പ്രസിഡന്റ് ഡോ. എൻ.ആർ ഹർഷകുമാർ ചെക്ക് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് കെ. ബാബു, സെക്രട്ടറി സി.പി ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് പ്രതിനിധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .