തൃപ്രയാർ: അടുത്തടുത്ത മാസങ്ങളിലായി ഭാര്യയും മകനും ആകസ്മിക മരണത്തിനു കീഴടങ്ങി. വിഷമസന്ധിക്കിടയിലും കൊവിഡ് 19 മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിനങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് ആർട്ടിസ്റ്റ് അപ്പു വെന്നിക്കൽ. സമൂഹത്തിന് സാന്ത്വനമേകാൻ പൂതിയ ചിത്രവുമായാണ് എത്തിയത്. റിസറക്‌ഷൻ എന്നാണ് പുതിയ ചിത്രത്തിനിട്ട പേര്. ചുറ്റിലും ആകുലത മുറ്റി നിൽക്കുന്ന സമൂഹം.
അതിനു നടുവിൽ കാരുണ്യഭാവവുമായി ക്രിസ്തുദേവൻ. ഇതിനു താഴെ ജ്ഞാനപ്രകാശം. ഇവയ്ക്കെല്ലാം കീഴെയാണ് ഇന്നത്തെ ആകുലതകളിൽ നിന്നുള്ള പുനരുത്ഥാന സന്ദേശമേകി ചിത്രം രചിച്ചിട്ടുള്ളത്. പൂർണ്ണമായും ആക്രിലിക്കിലാണ് ചിത്രരചന. ഏകദേശം ഒരുമാസം ചിത്രരചനയ്ക്കായി ചെലവഴിച്ചുവെന്ന് അപ്പു വെന്നിക്കൽ പറഞ്ഞു.