കാഞ്ഞാണി : പെരുമ്പുഴയിൽ കുടിവെള്ള പൈപ്പിന് കേടുപാടുണ്ടായതോടെ മണലൂരിൽ കുടിവെള്ളക്ഷാമം. പെരുമ്പുഴയിൽ കുടിവെള്ളം പാഴായി പോകുകയും ചെയ്യുന്നു. മണലൂർ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള പെരുമ്പുഴ പാലത്തിന്റെ വശത്തൂടെ കടന്നുപോകുന്ന ഇരുമ്പ് പൈപ്പിനാണ് കേടുപാടുണ്ടായത്.
അതിലൂടെയാണ് കുടിവെള്ളം പാലത്തിന്റെ അടിയിലുള്ള കാനയിലേക്ക് ഒഴുകുന്നത്. മണലൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പീച്ചിയിൽ നിന്നുള്ള കുടിവെള്ളം ഇരുമ്പ് പൈപ്പ് വഴിയാണെത്തിക്കുന്നത്. ഈ പൈപ്പിനാണ് കേടുപാട് സംഭവിച്ച് കുടിവെള്ളം പാലത്തിന് അടിയിലുള്ള കാനയിലേക്ക് ഒഴുകുന്നത്. ഇരുമ്പ് പൈപ്പിന്റെ കാലപ്പഴക്കവും പ്രശ്നമാണ്.