എരുമപ്പെട്ടി:എരുമപ്പെട്ടിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രവാസിയുടെ സഹായം. എരുമപ്പെട്ടി പാമ്പ്ര വീട്ടിൽ ഹസനാണ് അബുദാബിയിലിരുന്ന് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായത്. സർക്കാർ ആശുപത്രി, പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് ആവശ്യമായ മാസ്‌ക്കുകൾ നൽകിയാണ് ഹസൻ മാതൃകയായത്.
ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ തയ്യൽ തൊഴിലാളിയായ വീട്ടമ്മയ്ക്കാണ് മാസ്‌ക്ക് തയ്ക്കാൻ നൽകിയത്. ഇവരുടെ കുടുംബത്തിനും ഇത് വലിയ സഹായമായി മാറി. എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റ് എ.എം. റഷീദ് മാസ്‌കുകളുടെ വിതരണം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടോണി ആളൂർ, ഹെൽത്ത് സൂപ്പർ വൈസർ പി.കെ. സതീശൻ, എസ്.ഐ: സി.എ. സനൽകുമാർ, അഡീഷ്ണൽ എസ്.ഐമാരായ ടി.എൻ. ബാലകൃഷ്ണൻ, പി.എസ്. സാബു, കെ.ആർ. ജയൻ, സന്തോഷ് ദേവസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി, സെക്രട്ടറി ടി.വി. സുനിത ഏറ്റുവാങ്ങി.