കോണത്തുകുന്ന് : കുണ്ടായിയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ പുത്തൻചിറ പഞ്ചായത്തിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അസുഖ ബാധിതന്റെ മകൻ പുത്തൻചിറ പഞ്ചായത്തിൽ എത്തിയതായി സംശയം ഉണ്ടായ സാഹചര്യത്തിൽ, അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അണുവിമുക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ വാർഡുകളിൽ ബോധവത്കരണം നടത്തി. ഭീതി ജനിപ്പിക്കുന്നതും, വ്യാജവുമായ പ്രചാരണങ്ങൾ നടത്തരുതെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ വി.എ നദീർ അഭ്യർത്ഥിച്ചു. പഞ്ചായത്തിലെ എല്ലാവരും ആരോഗ്യ പ്രവർത്തകരുടെയും, പൊലീസിന്റെയും നിർദേശം പാലിക്കണമെന്നും എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ടന്നും വി. ആർ. സുനിൽ കുമാർ എം.എൽ.എ പറഞ്ഞു..