തൃപ്രയാർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് 54 ലക്ഷത്തോളം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ഐ.കെ വിഷ്ണുദാസ് ബാങ്ക് സെക്രട്ടറി കെ.കെ ഷാജുവിൽ നിന്ന് തുക ഏറ്റുവാങ്ങി. ബാങ്കിന്റെ 30 ലക്ഷവും പ്രസിഡന്റിന്റെ ഓണറേറിയം ഉൾപ്പെടെ ഡയറക്ടർമാരുടെ വിഹിതമായ 25,​000 രൂപയും ജീവനക്കാരുടെ 23,61,613 രുപയും അടങ്ങിയതാണ് സഹായധനം. വൈസ് പ്രസിഡന്റ് പി.വി മോഹനൻ, ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു...