വാടാനപ്പിള്ളി: അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. വാടാനപ്പിള്ളിയിൽ രണ്ട് ഫളാറ്റുകളിലായി താമസിച്ചിരുന്ന 103 അതിഥി തൊഴിലാളികൾക്ക് കരാറുകാർ ഭക്ഷണം നൽകുന്നില്ലെന്നായിരുന്നു ആക്ഷേപം.
കഴിഞ്ഞ നാലു ദിവസമായി ഭക്ഷണം ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. പഞ്ചായത്തിൽ ഇവർ പരാതിപ്പെട്ടതിനെ തുടർന്ന് എം.എൽ.എ സ്ഥലത്തെത്തി. ഭക്ഷണം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് നൽകാൻ മുരളി പെരുനെല്ലി നിർദ്ദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി പറഞ്ഞു.