വെങ്കിടങ്ങ്: ബി.ജെ.പി സ്ഥാപന ദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നിയോജക മണ്ഡലം ഓഫീസിൽ മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചന നടന്നു. പാവറട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: എം.കെ. രമേഷ്, എസ്.ഐ: ജോസഫ്, വെങ്കിടങ്ങ് പഞ്ചായത്ത് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഫ്രാൻസിസ് ജിമ്മി ജോസ്, അസിസ്റ്റന്റ് സർജൻ ഡോ. സെബിൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മഹേഷ്, ശ്രീനാഥ്, ഗിരീഷ് എന്നിവരെ പൂച്ചെണ്ട് നൽകി ആദരിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് വൈശാഖ് കാമ്പാറൻ, പ്രേമൻ നമ്പിയത്ത്, ശ്രീജിത്ത് കൂട്ടാലയ്ക്കൽ, സുനിൽ ഇളയേടത്ത്, വേണു തൊയക്കാവ്, സുബ്രമണ്യൻ കുണ്ടു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.