ആളൂർ: കാരൂർ മേഖലയിൽ ഞായറാഴ്ച വൈകീട്ട് ഏഴോടെ വീശിയ ശക്തമായ കാറ്റിലും മഴയിലും ഒട്ടേറെ കാർഷിക വിളകൾക്ക് നാശനഷ്ടം. കാരൂർ ചിറ, പ്രിൻസ് റോഡ്, പാലസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് വലിയ നാശം വിതച്ചത്. എട്ട് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞ് വീണതിനാൽ വൈദ്യുതി വിതരണം നിലച്ചു.
10000 ൽ അധികം നേന്ത്ര വാഴകൾ ഒടിഞ്ഞുവീണു. 250 ഓളം ജാതിമരങ്ങൾ, നിരവധി തെങ്ങുകൾ, കവുങ്ങുകൾ, പ്ലാവുകൾ, മാവുകൾ തുടങ്ങിയവ ഒടിഞ്ഞും മറിഞ്ഞുവീണും നശിച്ചു. മറിഞ്ഞുവീഴാത്ത ജാതിമരങ്ങളുടെ കായകൾ കൊഴിഞ്ഞുവീണതും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
പാട്ടഭൂമിയിൽ കൃഷിചെയ്യുന്ന കർഷകരായ ചിറ്റിലപ്പിള്ളി തൊമ്മാന റാഫിയുടെ 4500 കുലച്ച നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണ് നശിച്ചത്. കാരൂർ അർജുനന്റെ 1500 നേന്ത്രവാഴ, അളിയത്ത് തൊമ്മാന പൈലന്റെ 1700 നേന്ത്രവാഴ, വിൽസൺ വടക്കുഞ്ചേരിയുടെ 300 നേന്ത്രവാഴ, വിൻസെന്റ് അളിയത്ത് തൊമ്മാന 100 നേന്ത്രവാഴ, റോസിലി നെല്ലിശേരിയുടെ 100 പാളേൻകൊടൻ വാഴകളും ഒടിഞ്ഞുവീണ് നശിച്ചു.
ടോമി തോട്ടാപ്പിള്ളിയുടെ കായഫലമുള്ള 46 ജാതികൾ മറിഞ്ഞുവീണു. ജോയ് തോട്ടാപ്പിള്ളി - 24, ഫ്രാൻസിസ് തോട്ടാപ്പിള്ളി -25. ജോസ് തോട്ടാപ്പിള്ളി - 15, തോമസ് തോട്ടാപ്പിള്ളി - 14, തോമസ് മഞ്ഞളിയുടെ 12 ജാതി, മേരി തോട്ടാപ്പിള്ളി 10, ജോർജ് തോട്ടാപ്പിള്ളി - 8, സത്യൻ പുതിയേടൻ - 8, ജോണി അരിക്കാട്ട്, ലില്ലി ആന്റണി അരിക്കാട്ട്, ബാബു പുതിയേടൻ, ജോയ് ഞർളേലി എന്നിവരുടെ ജാതിമരങ്ങളും മറിഞ്ഞ് വീണു.
കാപ്:
ചുഴലിക്കാറ്റിൽ ഒടിഞ്ഞുവീണ വാഴകളും ജാതിമരങ്ങളും.