തൃശൂർ: സാമൂഹിക ക്ഷേമപെൻഷൻ വിതരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത് വരെ 47.77കോടി രൂപ നൽകി, 96.66 ശതമാനം വിതരണം പൂർത്തീകരിച്ചു. 1,97,790 ഗുണഭോക്താക്കൾക്കാണ് ഇതുവരെ പെൻഷൻ ലഭിച്ചത്. തൃശൂർ താലൂക്കിൽ 39,252 പേർക്കും, കൊടുങ്ങല്ലൂർ 23,706 കുന്നംകുളം 18,999, തലപ്പിള്ളി 32,825, മുകുന്ദപുരം 29,243, ചാവക്കാട് 23,953, ചാലക്കുടി 29,812 എന്നിങ്ങനെയാണ് പെൻഷൻ ലഭിച്ചവർ.
കൊവിഡ് 19 വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായാണ് സാമൂഹിക ക്ഷേമ പെൻഷനുകൾ ജില്ലയിൽ വിതരണം ചെയ്ത് തുടങ്ങിയത്. 52 കോടിയാണ് സർക്കാർ അടിയന്തരമായി വിതരണം ചെയ്യുന്നത്.158 സഹകരണ സംഘം വഴിയാണ് പെൻഷൻ വിതരണം ചെയ്തത്...