കൊടുങ്ങല്ലൂർ: സാലറി ചലഞ്ചുമായി മുന്നോട്ട് പോകുന്ന സർക്കാരിനൊപ്പം കൈകോർത്ത് കയ്പമംഗലം മണ്ഡലത്തിലെ വിവിധ സർവീസ് സഹകരണ ബാങ്കുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പൂവത്തുംകടവ് സർവീസ് സഹകരണ ബാങ്ക്, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക്, മതിലകം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് തുടങ്ങിയവർ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയുടെ ചെക്ക് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു ചെക്ക് കൈമാറ്റം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഗീതാ പ്രസാദ്, ടെക്നിക്കൽ ഡയറക്ടർ ആർ.എ മുരുകേശൻ, സെക്രട്ടറി ടി.ബി ജിനി തുടങ്ങിയവർ സംബന്ധിച്ചു.
പൂവത്തുംകടവ് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20.58 ലക്ഷം രൂപ നൽകി. ബാങ്ക് നേരിട്ട് നൽകുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് ടൈസൺ മാസ്റ്റർ എം.എൽ.എയ്ക്ക് പ്രസിഡന്റ് ഉഷാ ശ്രീനിവാസൻ കൈമാറി. ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ആർ. ഷീബ, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ , ടി.കെ രമേഷ് ബാബു, എം.ആർ. ജോഷി എന്നിവർ സന്നിഹിതരായി. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവുമായ 10.58 ലക്ഷം രൂപയുടെ ചെക്ക് യൂണിയൻ ഭാരവാഹികളും ബോർഡ് അംഗങ്ങളും ചേർന്ന് മതിലകം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആബിദലിക്ക് കൈമാറി. സർക്കാരിന്റെ പെൻഷൻ വിതരണ നടപടികൾ പൂവത്തുംകടവ് ബാങ്ക് ദ്രുതഗതിയിലാണ് പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 2341 പേർക്ക് 54.72 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 2473 പേർക്ക് 1.49 കോടി രൂപയും വിതരണം ചെയ്തതായും അധികൃതർ പറഞ്ഞു..