ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകൾക്കായി തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള കുടിശിക അനുവദിച്ചു. ചേലക്കര, കൊണ്ടാഴി, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ എന്നീ പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചത്. 6 പഞ്ചായത്തുകൾക്കുമായി 4.7 കോടി ലക്ഷം രൂപയാണ് അനുവദിച്ചത്. ചേലക്കര 65.50 ലക്ഷം, കൊണ്ടാഴി 89.53 ലക്ഷം, പാഞ്ഞാൾ 76.88 ലക്ഷം, പഴയന്നൂർ 1 കോടി 59.68 ലക്ഷം, തിരുവില്വാമല 46.01 ലക്ഷം, വള്ളത്തോൾ നഗർ 39.83 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 ലോക്ക് ഡൗണിൽ ജോലിയില്ലാത്ത ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് കുടിശിക ലഭിച്ചത് തൊഴിലാളികൾക്ക് വളരെയധികം സഹായകരമാണെന്ന് പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. പദ്മകുമാർ, ബ്ലോക്ക് സെക്രട്ടറി ഗണേഷ് എന്നിവർ അറിയിച്ചു. തൊഴിലുറപ്പ് കുടിശികയായി കേരളത്തിന് 667.5 കോടി രൂപയാണ് അനുവദിച്ചത്.