പാവറട്ടി: കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി സർക്കാരിന്റെ നിർദ്ദേശം പാലിക്കാത്തവരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. 10 കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. വെങ്കിടങ്ങ് കരുവന്തല പെരിങ്ങവീട് ഹരികൃഷ്ണൻ, വെങ്കിടങ്ങ് തണ്ടഴിപ്പാടം പോക്കാക്കില്ലത്ത് അമീർ സുഹൈൽ, വെങ്കിടങ്ങ് മനക്കൽക്കടവ് എടമിനിവീട് സജിൻ രാജ്, വെങ്കിടങ്ങ് കരുവന്തല പെരിങ്ങവീട് അതുൽകൃഷ്ണ, കോഞ്ചിറ ഏനാമാക്കൽ മാമ്പുള്ളി വീട് അഭിഷേക്, പാടൂർ ഇടിയഞ്ചിറ കടാമ്പുള്ളി ജംസീർ, പാടൂർ ഇടിയഞ്ചിറ രായംമരയ്ക്കാർ വീട്ടിൽ അൻസാർ, പാടൂർ ഏറച്ചം വീട്ടിൽ ഷജീർ, പാടൂർ ഇടിയഞ്ചിറ കണിച്ചിയിൽ മോഹനൻ, പാടൂർ ഇടിയഞ്ചിറ കണിച്ചിയിൽ ആനന്ദൻ, മലപ്പുറം തിരൂർ വലിയപറമ്പിൽ അബ്ദുൽ റഷീദ്, മലപ്പുറം എടരിക്കോട് പരേടത്ത് ചൂണ്ടക്കുഴിയിൽ ശിഹാബുദ്ദീൻ, മലപ്പുറം പുത്തൂർ വടക്കേതിൽ മുഹമ്മദ് ബഷീർ എന്നിവരെയാണ് ഇൻസ്പക്ടർ എം.കെ. രമേഷ്, എസ്.ഐ. റെമിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.