അന്തിക്കാട്: ചെത്ത് തൊഴിലാളികൾക്കുള്ള സാമ്പത്തിക സഹായം ഇന്ന് മുതൽ വിതരണം തുടങ്ങും. അന്തിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂർ താലൂക്ക് വിവിദ്ധോദ്ദേശ ചെത്ത് തൊഴിലാളി സഹകരണ സംഘമാണ് ലോക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ചെത്ത് തൊഴിലാളികൾക്ക് സഹായം നൽകുന്നത്.
സംഘത്തിന്റെ പൊതു നന്മ ഫണ്ടിൽ നിന്ന് 2000 രൂപ വീതമാണ് നൽകുന്നത്. തെങ്ങ് ഒരുക്കുന്ന സമയത്ത് 5000 രൂപ പലിശരഹിത വായ്പയും തൊഴിലാളികൾക്ക് നൽകുമെന്ന് പ്രസിഡന്റ് ടി.കെ. മാധവനും സെക്രട്ടറി കെ.വി. വിനോദനും അറിയിച്ചു. രാവിലെ 11 മുതൽ സഹായ വിതരണം നടക്കും. അംഗങ്ങൾ ക്ഷേമനിധി കാർഡുമായി സംഘം ഹെഡ് ഓഫീസിൽ എത്തിചേരണം.