തൃപ്രയാർ: ലോകസഭ പിരിഞ്ഞതിന് ശേഷം നാട്ടിൽ തിരിച്ചെത്തുകയും 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തൃശൂർ എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ തീരദേശ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ 1500 സാനിറ്റൈസർ ടി.എൻ. പ്രതാപൻ എം.പി നിർമ്മിച്ചുനൽകി.
തളിക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കേതുൽ പ്രമോദിന് സാനിറ്റൈസർ നൽകി. ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാർ, സി.എം. നൗഷാദ്, പി.എസ്. സുൽഫിക്കർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എം. വിദ്യാസാഗർ, കെ.എ. ജിതിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്മാരായ സി.ഐ. സീനത്ത് ബീവി, ഇ.എം. മായ, കെ.ബി. രമ്യ, പി.എം. ഷരീഫ്, പി.എ. റഫീഖ് എന്നിവർ സന്നിഹിതരായി.
14 ദിവസത്തെ നിരീക്ഷണ ദിവസങ്ങളിൽ മുഴുവൻ സമയ കൃഷിയിലും പുസ്തക രചനയിലുമായിരുന്നു എം.പി. കളക്ടർ, ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ, വലപ്പാട്, വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലേക്കാണ് ആദ്യ ഘട്ടം സാനിറ്റൈസർ നൽകുന്നത്.