മാള: കൊവിഡ് 19 പ്രതിരോധത്തിനായി കെ. കരുണാകരൻ സ്മാരക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കായി നടൻ ജോജു ജോർജ്ജ് സംരക്ഷണ കിറ്റുകൾ നൽകി. ഉന്നത ഗുണനിലവാരമുള്ള 25 എണ്ണമാണ് ആശുപത്രിയിലേക്ക് നൽകിയത്. ജോജു ജോർജ്ജിന്റെ നിർദേശപ്രകാരം മാള ബ്ലോക്ക് പഞ്ചായത്ത് ഇകേശവൻകുട്ടി ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ആശയ്ക്ക് കിറ്റുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിൽസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. ഷണ്മുഖൻ, സെക്രട്ടറി സി. രമ്യ എന്നിവരും പങ്കെടുത്തു.