വടക്കേക്കാട്: അകലാട് കൊവിഡ് സ്ഥിരീകരിച്ചയാൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. അകലാട് ബദർപള്ളി സ്വദേശിയാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത്. മാർച്ച് 26നാണ് വിദേശത്ത് നിന്ന് വന്ന ഇയാളെ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 28ന് രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം അസുഖം ഭേദമായതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടുകൂടി വീട്ടിലെത്തി. കുടുംബത്തിലുള്ള മറ്റു അംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കിയിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പൂർണ ആരോഗ്യവാനായ ഇദ്ദേഹം കുറച്ച് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.