covid-
കൊറോണ 2020 ഹ്രസ്വചിത്രത്തിലെ ഒരു രംഗം

‌പുതുക്കാട്: കൊറോണ 2020 എന്ന പേരിൽ രാപ്പാൾ രൂപലേഖ തീയറ്റേഴ്‌സ് ആൻഡ് സോഷ്യൽ മൂവ്‌മെന്റ്‌സ് തയ്യാറാക്കിയ ഹ്രസ്വചിത്രം വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ കേരളമെങ്ങും ഈ ഹ്രസ്വചിത്രം നിരവധി പേർ കണ്ടുകഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങൾ നിർദ്ദേശിച്ച വിലക്കുകൾ മറികടക്കാൻ പലരും ശ്രമിക്കാറുണ്ട്. അതിന്റെ ദൂഷ്യഫലങ്ങൾ അവർക്കും നാടിനു മൊത്തവും വന്നേക്കാം എന്ന ചിന്തയില്ലാതെ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഹ്രസ്വചിത്രത്തിൽ തുറന്നുകാട്ടുന്നു. രജീഷ് പേഴേരിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രീകരണവും ചിത്രസംയോജനവും രാകേഷ് സൂര്യവർദ്ധനും ഭൂമിക മനോജും ചേർന്നാണ് നിർവഹിച്ചത്. മനോജ് മുകുന്ദൻ, രജീഷ് പേഴേരി, വർഗ്ഗീസ് മഞ്ഞളി, സുധൻ കാരയിൽ, ഭൂമിക മനോജ്, വിശ്വജിത്ത് രജീഷ് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.