പാവറട്ടി: തളർന്ന് വീണ വയോധികക്ക് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മനോഹരൻ തുണയായി. തൊയക്കാവ് സ്വദേശി പെരിങ്ങാട്ട് വീട്ടിൽ വളളിയമ്മുവാണ് (65) വീടിനടുത്തെ വഴിയരികിൽ തളർന്ന് വീണത്. തന്നളം തോടിന്റെ പാലത്തിന് സമീപം താമസിക്കുന്ന വയോധികക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. വള്ളിയമ്മുവിനെ ആദ്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു പിന്നീച് വിദഗ്ദ ചികിത്സക്കായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.