മാള: കൊവിഡ് 19 പ്രതിരോധത്തിനായി കെ. കരുണാകരൻ സ്മാരക മാള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അന്നമനട പഞ്ചായത്തിലെ മേലഡൂരിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി മിൽ കൺട്രോൾസ് സാമഗ്രികൾ നൽകി. 410 പി.പി.ഇ കിറ്റുകൾ,​ 450 എൻ- 95 മാസ്കുകൾ,​ സാനിറ്റൈസറുകൾ ആയിരം ജോഡി ഗ്ലൗസുകൾ എന്നിവയാണ് നൽകിയത്.

സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതൽ ലഭിച്ചതിനാൽ മിച്ചമുള്ളത് ഡി.എം.ഒയ്ക്ക് കൈമാറാനാണ് മാള ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്നത്. കൊവിഡ് 19 രോഗബാധിതർ ഇല്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും ജീവനക്കാർക്ക് സുരക്ഷാ സംവിധാനമായി ഉപയോഗിക്കുന്നതിനുമാണ് സാധനങ്ങൾ ശേഖരിച്ചിട്ടുള്ളത്. കമ്പനി ഉദ്യോഗസ്ഥരായ പ്രേംകുമാർ, ടി.കെ. രമേശൻ എന്നിവർ ചേർന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ആശ എന്നിവർക്ക് സുരക്ഷാ കിറ്റുകൾ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിൽസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി.ഷണ്മുഖൻ, ബിജി ജോണി, സെക്രട്ടറി സി. രമ്യ, ഹെൽത്ത് ഇൻസ്പെക്ടർ സി.എ. വേണു എന്നിവരും സന്നിഹിതരായിരുന്നു.