കോണത്തുകുന്ന്: മുകുന്ദപുരം താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ പ്രത്യേക സംഘം പുത്തൻചിറ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പഞ്ചായത്തിലെ പട്ടേപ്പാടം, മങ്കിടി, മണിയംകാവ്, വെള്ളൂർ, കൊമ്പത്തുംകടവ്, എന്നീ പ്രദേശങ്ങളിലെ 13 കടകളിൽ ആണ് പരിശോധന നടന്നത്.