കയ്പമംഗലം: ഡി.വൈ.എഫ്.ഐ കയ്പമംഗലം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്പമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ നാളികേരം, മാങ്ങ മുതലായവ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഏറ്റുവാങ്ങി. മേഖലാ സെക്രട്ടറി ടി. ജി. നിഖിൽ, പ്രസിഡന്റ് വി.ബി. ബിബിൻ, സി.എസ്. സലീഷ്, ഐ.എസ്. കാസിം അഖിൽ ചന്ദ്രൻ, വി.ജി. ശരത് ലാൽ, ഷിബിൻ ദാസ്, ഷബിത റഷീദ്, കെ.സി. വിഷ്ണു, കെ.എ. ഹബീബ് എന്നിവർ പങ്കെടുത്തു.