പുതുക്കാട്: ശക്തമായ കാറ്റും മഴയും മൂലം കൃഷി നശിച്ച തെക്കേ തൊറവിലെയും മറവാഞ്ചേരിയിലെയും നേന്ത്ര വാഴ കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണം എന്നാവശ്യപെട്ട് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിവേദനം നൽകി. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്കും, കൃഷി വകുപ്പ് മന്ത്രിക്കുമാണ് ഇതുസംബന്ധിച്ച് നിവേദനം നൽകിയത്. വേനൽ മഴയിൽ ഇവിടങ്ങളിൽ കുല വന്നതും കുലച്ചതുമായ 4000 ത്തോളം വാഴകളാണ് ഒടിഞ്ഞും കട പുഴകിയും നശിച്ചത്.