തൃശൂർ: ലേബർ ക്യാമ്പിൽ 1594 ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ജില്ലയിലെ 31 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ സന്ദർശിച്ചു. തൊഴിലുടമകളോ കരാറുകാരോ ഇല്ലാത്ത ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് സപ്ലൈകോ, ഹോർട്ടി കോർപ് എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരന്നം ചെയ്തത്. ജില്ലയിലെ എല്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർമാരും വിവിധ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തി തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു.