ചാലക്കുടി: മേലൂർ പഞ്ചായത്തിലെ സമൂഹ അടുക്കള പ്രവർത്തിക്കുന്ന കല്ലൂത്തി സ്‌കൂൾ, ബി.ഡി. ദേവസി എം.എൽ.എ സന്ദർശിച്ചു. പാചകം നടത്തുന്ന വനിതകൾ, വാർഡ്തല സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരോട് എം.എൽ.എ പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞു. അശരണരും രോഗികളുമായി മുന്നൂറ് പേർക്കാണ് ഭക്ഷണം എത്തിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വാഹനത്തിൽ എല്ലാവരുടേയും വീടുകളിൽ ഭക്ഷണം എത്തിക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവും പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്. ബിജു, വിക്ടോറിയ ഡേവിസ്, അസി.സെക്രട്ടറി സി.എൻ. അനൂപ് എന്നിവരും സന്നിഹിതരായിരുന്നു.

അതിരപ്പിള്ളി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ബി.ഡി. ദേവസി എം.എൽ.എയെത്തി. പഞ്ചായത്ത് കാര്യാലയ അങ്കണത്തിലെ അടുക്കളയുടെ പ്രവർത്തനങ്ങൾ എം.എൽ.എ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് പ്രവർത്തനങ്ങൾ വിവരിച്ചു. വൈസ് പ്രസിഡന്റ് കറുപ്പ സ്വാമി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, കുടുംബശ്രീ ചെയർപേഴ്‌സൺ രമ്യ ബിനു. സെക്രട്ടറി പി.ജി. പ്രദീപ് തുടങ്ങിയർ സന്നിഹിതരായിരുന്നു.