കൊടുങ്ങല്ലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ലോകമലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് 5.13 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി കെ.സി ജെസ്സി കുമാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഐ.കെ ഗോവിന്ദൻ അസിസ്റ്റന്റ് രജിസ്ട്രാൾ സി.കെ ഗീതയ്ക്ക് ചെക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആല സർവ്വീസ് സഹകരണ ബാങ്ക് എട്ട് ലക്ഷം രൂപ നൽകി. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, പ്രസിഡന്റ് സന്തോഷ് പുത്തൻപുരയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, വൈസ് പ്രസിഡന്റ് എം.എസ്. മോഹനൻ, മെമ്പർമാരായ സി.എൻ സതീഷ് കുമാർ, ഹുസൈൻ പാറയിൽ, ആല ബാങ്ക് വൈ. പ്രസിഡന്റ് ശ്രീജയരാജീവ്, മുൻ പ്രസിഡന്റുമാരായ അഡ്വ. എ.ഡി സുദർശനൻ, അബ്ദുൾ റഹ്മാൻ കുട്ടി, സെക്രട്ടി പി.ആർ രാജേന്ദ്രൻ, അസി. സെക്രട്ടറി ദീപ എന്നിവർ പങ്കെടുത്തു