തൃശൂർ : ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാനുമായ ടി.വി ബാബുവിന്റെ നിര്യാണത്തിൽ രമ്യ ഹരിദാസ് എം.പി അനുശോചിച്ചു. ശാന്തസ്വഭാവിയായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. പ്രചരണ വേളയിൽ എതിരാളികൾക്കെതിരെ വ്യക്തിപരമായ പരാമർശം ഒരിക്കൽ പോലും നടത്താത്ത വ്യക്തിയായിരുന്നു അദ്ദേഹത്തിന്റേതെന്നും രമ്യഹരിദാസ് പറഞ്ഞു.
തന്റെ പ്രവർത്തന മണ്ഡലത്തിൽ എന്നും കർമ്മനിരതനായിരുന്ന വ്യക്തിയായിരുന്നു ടി.വി.ബാബുവെന്ന് ബി.ജെ.പി നേതാവ് എ. നാഗേഷ് പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും നാഗേഷ് അനുസ്മരിച്ചു.