cahthunni

തൃശൂർ: രാജ്യം ലോക്ക് ഡൗണിലായിരിക്കുമ്പോഴും ഇന്ത്യയിലെ പ്രശസ്ത ഫുട്ബാൾ ടീമുകളുടെ പരിശീലകനായിരുന്ന ടി.കെ ചാത്തുണ്ണിക്ക്ചാലക്കുടിയിലെ തന്റെ ബാൾ ഹൗസിൽ വിശ്രമമില്ല. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന ചാത്തുണ്ണി സാർ കൊവിഡ്കാലത്ത് മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിനായി തന്റെ കൈത്തണ്ടയിൽ വിവിധ മതചിഹ്നങ്ങൾ പച്ചകുത്തിയിരിക്കുകയാണ്.

രാവിലെ തന്നെ രാജ്യത്തെമ്പാടുമുള്ള തന്റെ പ്രിയപ്പെട്ട ശിഷ്യരെ ഫോണിൽ വിളിച്ച് സുരക്ഷിതരല്ലേ എന്ന് അന്വേഷിക്കും. അതു കഴിഞ്ഞാൽ പിന്നെ താൻ ലാളിച്ച് വളർത്തുന്ന മാങ്ങ, വെണ്ട, വഴുതന തുടങ്ങിയവയ്ക്ക് വെള്ളമൊഴിച്ചും ജൈവ കീടനാശിനി തളിച്ചും സംരക്ഷിക്കും. ബോൾ ഹൗസിൽ മേശയും, കസേരവും, വീടിന്റെ ഗേറ്റും എല്ലാംപന്തിന്റെ രൂപത്തിലാണ്. അതെല്ലാം തുടച്ച് വൃത്തിയാക്കും .തന്റെ ഓഫീസ് മുറിയിൽ അടുക്കി വച്ചിരിക്കുന്ന പഴയ ആൽബം തുറന്ന് ഓർമ്മകൾ അയവിറക്കും. കൊവിഡിന് മുമ്പ് ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി കോച്ചിംഗ് ക്യാമ്പുകളിൽ സജീവമായിരുന്നു.