വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡ്രോൺ നിരീക്ഷണം നടത്തുന്നു
വടക്കേക്കാട്: ലോക്ക് ഡൗൺ ലംഘനം തടയുന്നതിന്റെ ഭാഗമായി വടക്കേക്കാട് പൊലീസും തൊഴിയൂർ ലൈഫ് കെയറും ചേർന്ന ഡ്രോൺ കാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി. ആദ്യം അണ്ടത്തോടും പിന്നീട് വടക്കേകാട് സെന്ററിലുമാണ് നിരീക്ഷണം നടത്തിയത്. വടക്കേക്കാട് എസ്. എച്ച്.ഒ എം. സുരേന്ദ്രൻ, എസ്.ഐ. പ്രദീപ് കുമാർ തുടങ്ങിയവർക്കൊപ്പം തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകരായ പ്രഭീഷ്, ശരീഫ് എന്നിവരുമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പകലും രാത്രിയിലും നൈറ്റ് വിഷൻ കാമറ ഉപയോഗിച്ചും പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുമെന്ന് എസ്.എച്ച്.ഒ എം. സുരേന്ദ്രൻ പറഞ്ഞു.