തൃശൂർ: കോവിഡ് 19 ബാധിതനായ ഒരാൾ കൂടി രോഗമുക്തനായതിനെ തുടർന്ന് ആശുപത്രി വിട്ടു. ജില്ലയിൽ 15,725 പേർ നിരീക്ഷണത്തിലാണ്. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ ആളാണ് രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ11 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 872 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 861 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 11 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 221 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇന്നലെ149 പേർക്ക് കൗൺസലിംഗ് നൽകി. ഇന്നലെ ദ്രുത കർമ്മ സേന 3919 വീടുകൾ സന്ദർശിച്ചു. ചാലക്കുടി പ്രദേശത്തുളള എടിഎമ്മുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, കെഎസ്എഫ്ഇ, മെഡിക്കൽ ഷോപ്പുകൾ, ഔഷധി, ഹോട്ടലുകൾ എന്നിവ അണുവിമുക്തമാക്കി.
നിരീക്ഷണം ഇങ്ങനെ
വീടുകളിൽ 15699
ആശുപത്രികളിൽ 26
പുതുതായെത്തിയത് 19 പേർ
നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയത് 11