കോണത്തുകുന്ന് : ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വെള്ളാങ്കല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ പാവപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ മാന്തുരുത്തി, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പോൾ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. ജെ ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.