കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തേക്ക് വിഷം കലർന്നതും ചീഞ്ഞതും ആയ മത്സ്യങ്ങൾ വ്യാപകമായതിനെ തുടർന്ന് ഫിഷറീസ്, ഫുഡ് സേഫ്റ്റി വകുപ്പുകൾ സംയുക്തമായി അഴീക്കോട് നിന്നും കയ്പ്പമംഗലം വരെയുള്ള 15 ഫിഷ് സ്റ്റാളുകളിൽ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. ഫുഡ് സേഫ്റ്റി ഓഫീസർമാരായ കൃഷ്ണപ്രിയ, രാജി, ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ, അസിസ്റ്റന്റ് രാംകുമാർ എന്നിവരും പങ്കെടുത്തു.