തൃശൂർ: തൊഴിലുറപ്പിന്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗക്കാർക്കുൾപ്പെടെ ലഭിക്കാനുളള കൂലി കുടിശ്ശിക ഒരാഴ്ചയ്ക്കുളളിൽ മുഴുവനും നൽകുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. മണിയൻ കിണർ ആദിവാസി കോളനിയിൽ സർക്കാർ ഏർപ്പെടുത്തിയ 17 ഇന പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരം രൂപ വില വരുന്ന 64 കിറ്റുകളാണ് കോളനിയിൽ വിതരണം ചെയ്തത്. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അനിത, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും മുഴുവൻ കിറ്റുകളും വിവിധ റേഷൻകടകളിലെത്തിച്ച് കഴിഞ്ഞു. വിഷുവിന് മുമ്പ് തന്നെ വിതരണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പാവപ്പെട്ടവർക്കുള്ള മുഴുവൻ കിറ്റുകളുടെയും വിതരണം സമയബന്ധിതമായി പൂർത്തീകരിക്കും...