തൃശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മാനസിക ഊർജ്ജം നൽകാൻ ഹോമിയോ വകുപ്പ് ടെലികൗൺസിൽ സംവിധാനം ഏർപ്പെടുത്തി. കോവിഡിനെക്കുറിച്ചുള്ള പരിഭ്രാന്തിയും മറ്റ് പ്രശ്‌നങ്ങളുമെല്ലാം ടെലി കൗൺസലിംഗ് വഴി പരിഹരിക്കാം. തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പ്രൊജക്ടിലൂടെയാണ് ടെലി കൗൺസലിംഗിന് സൗകര്യം ഏർപ്പെടുത്തിയത്. പൂത്തോൾ ജില്ലാ ഹോമിയോപ്പതി ആശുപത്രി, റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ഇതിലൂടെ ലഭ്യമാക്കും. ക്വാറന്റൈനിൻ നിരീക്ഷണത്തിൽ കഴിയുന്നവർ, അവരുമായി ബന്ധപ്പെട്ടവർ, നിലവിൽ മാനസികാരോഗ്യ ചികിത്സ എടുക്കുന്നവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, വയോധികർ, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം മാനസിക ആരോഗ്യ സേവനം ഉപയോഗപ്പെടുത്താം. ഫോൺ: 9188526394. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്ക് വേണ്ടിയും ടെലി കൗൺസിലിംഗിന് സൗകര്യമുണ്ട്. ഫോൺ : 04872389061. സേവനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.