നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഭരിച്ച പലചരക്ക് സാധനങ്ങളും പച്ചക്കറികളും നായരങ്ങാടി ഗവ: യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് കൈമാറുന്നു.
നായരങ്ങാടി: നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഭരിച്ച പലചരക്ക് സാധനങ്ങളും പച്ചക്കറികളും കോടശ്ശേരി പഞ്ചായത്തിന്റെ നായരങ്ങാടി ഗവ: യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് നൽകി. വള്ളത്തോൾ സ്മാരക വായനശാല പ്രസിഡന്റ് ടി.എ. ഷാജിയിൽ നിന്നും പലചരക്ക് സാധനങ്ങളും പച്ചക്കറികളും പഞ്ചായത്ത് മെമ്പർമാരായ ജിനി രാധാകൃഷ്ണൻ, മായ ദിനേശൻ എന്നിവർ സ്വീകരിച്ചു. സി.കെ. സഹജൻ, കെ.വി. ദിനേഷ്, ബൈജു അമ്പഴകാടൻ എന്നിവർ നേതൃത്വം നൽകി.