മാള: പൊയ്യ, പുത്തൻചിറ, അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. പൊയ്യ സർവീസ് സഹകരണ ബാങ്ക് ആദ്യ തവണയായി ആറ് ലക്ഷം രൂപ വി.ആർ സുനിൽ കുമാർ എം.എൽ.എയ്ക്ക് പ്രസിഡൻ്റ് സി.എസ് രഘു കൈമാറി. പുത്തൻചിറ ബാങ്കിൻ്റെ 14 ലക്ഷം രൂപ പ്രസിഡൻ്റ് ഇ.എസ് ശശിധരൻ എം.എൽ.എയ്ക്ക് കൈമാറി. അഷ്ടമിച്ചിറ ബാങ്കിൻ്റെ 15.5 ലക്ഷം രൂപ പ്രസിഡൻ്റ് കെ.വി ഡേവിസ് എം.എൽ.എയ്ക്ക് കൈമാറി.