തൃശൂർ: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേർ ആശുപത്രി വിട്ടു. ജില്ലയിൽ വീടുകളിൽ 15,169 പേരും ആശുപത്രികളിൽ 24 പേരും ഉൾപ്പെടെ ആകെ 15,193 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 46 പേരെ പുതുതായി വീടുകളിലും 4 പേരെ ആശുപത്രിയിലും നിരീക്ഷഷണത്തിലാക്കി. 17 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 889 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 872 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 257 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളള 136 പേർക്ക് കൗൺസലിംഗ് നൽകി. 3,653 വീടുകൾ ഇന്നലെ ദ്രുതകർമ്മസേന സന്ദർശിച്ചു.