വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമിൽ നിന്നും പെരിങ്ങണ്ടൂർ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി ഏഴര സെന്റിമീറ്റർ ഉയരത്തിൽ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിട്ടു. ഡാമിന്റെ പുനർ നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ ശേഷമാണ് വെള്ളം തുറന്നു വിട്ടത്. 40 വർത്തിനിടെ ആദ്യമായാണ് പെരിങ്ങണ്ടൂർ ഭാഗത്തേക്ക് വെള്ളം എത്തുന്നത്. ഇതിനിടയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ താല്കാലിക തടയണകൾ നിർമ്മിച്ചു. ഡാമിൽ നിലവിൽ 9.63 മീറ്റർ ജലമാണുള്ളത്. സംഭരണ ശേഷി 14 മീറ്ററാണ്. 1.58 എം.എം. കൂബ് ജലമാണ് നിലവിലുള്ളത്. മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ മിണാലൂർ തോട്ടിലൂടെ പെരിങ്ങണ്ടൂർ വരെ വെള്ളം എത്തിക്കുന്നത്. വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, കൗൺസിലർമാരായ പി.ആർ. അരവിന്ദാഷൻ, മധു അമ്പലപുരം എന്നിവർ പങ്കെടുത്തു.