ചാലക്കുടി: കൊവിഡ് കാല പ്രതിസന്ധി തരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റുകൾ പിള്ളപ്പാറ ആദിവാസി കോളനിയിൽ വിതരണം ചെയ്തു. 40 ആദിവാസി കുടുംബങ്ങൾ റേഷൻ കടയിലെത്തി ഇവ കൈപ്പറ്റി. മറ്റു എട്ടു കോളനി നിവാസികൾക്കടക്കം 267 കിറ്റുകൾ പുളിയിലപ്പാറയിലാണ് വിതരണം ചെയ്തത്.

പുളിയിലപ്പാറ, ആനക്കയം, ഷോളയാർ, വാച്ചുമരം, തവളക്കുഴിപ്പാറ, വാഴച്ചാൽ, പൊകലപ്പാറ പൊരിങ്ങൽക്കുത്ത് എന്നീ കോളനിക്കാരാണ് സർക്കാരിന്റെ സൗജന്യ കിറ്റുകൾ ഏറ്റുവാങ്ങിയത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, പഞ്ചായത്ത് അംഗം കെ.കെ. റിജേഷ്, പിഎം. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.