കയ്പമംഗലം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കയ്പമംഗലം പഞ്ചായത്തിലെ വീടുകളിൽ കഴിയുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പച്ചക്കറിതൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ ഏറ്റുവാങ്ങി. വാർഡ് തലത്തിൽ പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്യും.