തൃശൂർ: കൊവിഡ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീകൾക്ക് അനുവദിച്ച വായ്പാ വിതരണം ഈയാഴ്ച ഉണ്ടായേക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയ്ക്കും നൽകാവുന്ന തുക സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് എല്ലാ കുടുംബശ്രീകൾക്കുമായി 2,000 കോടിയാണ് അനുവദിച്ചത്. എന്നാൽ ഓരോ കുടുംബശ്രീയും 350 കോടി മുതൽ 800 കോടി രൂപയായിരുന്നു. ഓരോ കുടുംബശ്രീ അംഗങ്ങൾക്കും പരമാവധി 20,000 രൂപ പലിശ രഹിതമായി നൽകാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കുടുംബശ്രീകൾ ആവശ്യമായ തുക സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയപ്പോൾ 95 ശതമാനത്തോളം അംഗങ്ങളും വായ്‌പ ആവശ്യമുള്ളവരായിരുന്നു. ഇതോടെ വായ്‌പ നൽകുന്നതിന് നിയന്ത്രണം കൊണ്ട് വന്നു അത്യാവശ്യം ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു . 2018 - 19 വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത കുടുംബശ്രീ അംഗങ്ങളെ മാത്രം പരിഗണിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കൃത്യമായി കണക്ക് സമർപ്പിക്കാത്തവരെയും വായ്‌പാ പരിധിയിൽ നിന്ന് ഒഴിവാക്കും. രണ്ട് വായ്‌പകൾ എടുത്തവരെയും ഒഴിവാക്കും. കൂടാതെ അംഗങ്ങളുടെ ആവശ്യം മനസിലാക്കി 5,000 മുതൽ 20,000 രൂപ വരെ വായ്‌പ നൽകാനാണ് തീരുമാനം. ഇതു പ്രകാരം ഏറ്റവും കൂടുതൽ തുക ലഭിക്കുക കോഴിക്കോട് ജില്ലയ്ക്കാണ്. 3,84,324 അപേക്ഷകരാണ് കോഴിക്കോട് ഉള്ളത്..
ജില്ല, അപേക്ഷകരുടെ എണ്ണം, അനുവദിച്ച തുക എന്ന ക്രമത്തിൽ
തിരുവനന്തപുരം 3,58,993 --- 200 കോടി
കൊല്ലം 2,65,000 --- 149 കോടി
പത്തനംതിട്ട 1,50,000 --- 85 കോടി
ആലപ്പുഴ - 2,61,404 ---- 147 കോടി
ഇടുക്കി 1,36,294 --- 77 കോടി
കോട്ടയം 1,93,966 ---- 109 കോടി
എറണാകുളം 3,21,021---- 181 കോടി
തൃശൂർ 3,26,015 ---- 184 കോടി
പാലക്കാട് 2,96,688 ----- 167 കോടി
മലപ്പുറം 3,80,000 ---- 197 കോടി
വയനാട് 1,01,000 --- 58 കോടി
കോഴിക്കോട് 3,84,324--- 216 കോടി
കണ്ണൂർ 2,42,800 ---- 137 കോടി
കാസർഗോഡ് 1,64,800--- 93 കോടി
ആകെ കുടുംബശ്രീ അംഗങ്ങളുടെ എണ്ണം --- 42,69,757
അപേക്ഷ നൽകിയ അംഗങ്ങളുടെ എണ്ണം ---35,52,275