കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബുവിന്റെ പിതാവ് കയ്പമംഗലം തറയിൽ കുഞ്ചക്കൻ മകൻ വാസു (93) നിര്യാതനായി. കയ്പമംഗലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ വസുമതി. മക്കൾ: മഹേശ്വരി, ശകുന്തള, ഉഷ, പ്രകാശൻ, സുരേഷ് ബാബു. മരുമക്കൾ: രവീന്ദ്രൻ, പരേതനായ ശേഖരൻ, സോമൻ, സതി, ഉഷ (സബ് രജിസ്ട്രാർ ഓഫീസ് കാട്ടൂർ). സംസ്‌കാരം നടത്തി...