മാള: പ്രാദേശിക പത്രപ്രവർത്തകർക്കും വിതരണ ഏജൻ്റുമാർക്കും സഹായം അനുവദിക്കണമെന്ന് അഡ്വ: വി.ആർ സുനിൽ കുമാർ എം.എൽ.എ നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് പ്രാദേശിക പത്രപ്രവർത്തകരും രാപ്പകലില്ലാതെ ജോലി ചെയ്യുന്നുണ്ട്. പ്രദേശിക പത്രപ്രവർത്തകർക്കോ പത്ര വിതരണക്കാർക്കോ യാതൊരു വിധ ക്ഷേമപദ്ധതികൾ നിലവില്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ നേരിടുണ്ടെന്നും പത്ര വരിസംഖ്യ പോലും പരിച്ചെടുക്കാൻ സാധിക്കുന്നില്ലായെന്നും നിവേദനത്തിൽ സുചിപ്പിച്ചിട്ടുണ്ട്. ആയതിനാൽ സാമ്പത്തിക സഹായവും ലളിത വായ്പാ പദ്ധതികളും കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.